Skip to main content
എറണാകുളം ജനറൽ ആശുപത്രിയിൽ ഡിസ്ട്രിക്ട് എ.എം.ആർ റിസർച്ച് സെന്റെറിന്റെ ഉദ്ഘാടനം  ജില്ലാ കളക്ടർ ഡോക്ടർ രേണു രാജ് നിർവഹിക്കുന്നു

ജില്ലാ എ.എം.ആര്‍ റിസര്‍ച്ച് സെന്റര്‍  ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു  

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജില്ലാ എ.എം.ആര്‍ (ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ്) റിസര്‍ച്ച് സെന്റര്‍ ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്തു.
ആന്റിബയോട്ടിക് റസിസ്റ്റന്‍സിനെ(മരുന്നുകള്‍ക്കെതിരെയുള്ള രോഗാണുക്കളുടെ പ്രതിരോധം) കുറിച്ചുള്ള ഗവേഷണം ഫിഷറീസ്, വെറ്ററിനറി വകുപ്പുകളുടെ സഹകരണത്തോടെ കൂടുതല്‍ വിപുലീകരിക്കുകയാണ് സെന്ററിന്റെ ലക്ഷ്യം. ആരോഗ്യവകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ ആദ്യത്തെ ജില്ലാ എ.എം.ആര്‍ റിസര്‍ച്ച് സെന്റര്‍ ആണ് ജില്ലാ എ.എം.ആര്‍ ഹബ്ബായ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ജില്ലാ എ.എം.ആര്‍ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.

date