Skip to main content

നിയുക്തി 2022: ഡിസംബര്‍ മൂന്നിന്

2022 ഡിസംബര്‍ മൂന്നിന് പത്തനംതിട്ട ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നടക്കുന്ന നിയുക്തി 2022 മെഗാ  തൊഴില്‍ മേളയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ഉദ്യോഗദായകര്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കും ഓണ്‍ലൈനായി സര്‍ക്കാര്‍ പോര്‍ട്ടലായ www.jobfest.kerala.gov.in ഉപയോഗിക്കാം. ജില്ലയ്ക്ക് പുറത്തുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും.

 

പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യാഗാര്‍ത്ഥികള്‍ക്ക് നാല് ഉദ്യോഗദായകരെ തിരഞ്ഞെടുക്കാവുന്നതും ആയതിലേക്ക് അവരുടെ നാല്‌സെറ്റ് ബയോഡാറ്റാ ഉള്‍പ്പെടെ പരിചയ സമ്പന്നത തെളിയിക്കുന്ന സാക്ഷ്യ പത്രം സഹിതം അന്നേ ദിവസം രാവിലെ 9.30ന് ഹാജരാകണം. തൊഴില്‍മേളയില്‍  എസ്.എസ്.എല്‍.സി മുതല്‍ വിവിധ  പോസ്റ്റ്  ഗ്രാജുവേഷന്‍ വരെയും, ഡിഗ്രി, ഡിപ്ലോള, ഐടി.ഐ/ഐ.റ്റി.സി തുടങ്ങിയ എല്ലാ വിധ യോഗ്യതകള്‍ക്കനുസൃതമായി കൂടാതെ ബാങ്കിംഗ്, സെയില്‍സ്, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകള്‍ ഉള്‍പ്പെടുത്തി 2500-ല്‍ പരം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ എപ്ലോയ്‌മെന്റ്  ഓഫീസര്‍ അറിയിച്ചു.
 

date