Skip to main content

അമ്പലപ്പുഴ ബ്ലോക്ക്തല കേരളോത്സവം

ആലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക്തല കേരളോത്സവം നവംബര്‍ 26, 27 തീയതികളില്‍ വിവിധ വേദികളിലായി നടക്കും. 26-ന് രാവിലെ 9.30-ന് വണ്ടാനം ഗവണ്‍മെന്റ് ടി.ഡി.എം.സി. ഗ്രൗണ്ടില്‍ ഉദ്ഘാടനവും അതോടനുബന്ധിച്ച് ഫുട്‌ബോള്‍ മത്സരങ്ങളും നടക്കും. ലോട്ടസ് ഗ്രൗണ്ടില്‍ കബഡി മത്സരവും മാത്തേരി എന്‍.എ.സി ഗ്രൗണ്ടില്‍ വോളിബോള്‍ മത്സരവും നടക്കും. 

27-ന് രാവിലെ 9.30-ന് വണ്ടാനം ഗവണ്‍മെന്റ് ടി.ഡി.എം.സി.യില്‍ ട്വന്റി ട്വന്റി ക്രിക്കറ്റ് മത്സരവും പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ കലാമത്സരവും നടത്തും. വൈകുന്നേരം നാലിന്് മാതൃഭൂമി ഓഫീസിന് മുന്നില്‍ നിന്നും കേരളോത്സവ റാലി നടത്തും. സമാപന സമ്മേളനം എച്ച്. സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

date