Skip to main content

സതീഷ്ബാബു പയ്യന്നൂരിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മലയാള സാഹിത്യത്തിന് തന്റേതായ സംഭാവനകൾ നൽകിയ സതീഷ്ബാബു പയ്യന്നൂരിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.  

        ലളിതമായ ഭാഷയിൽ എഴുതിയിരുന്ന അദ്ദേഹത്തിന്റെ കഥകൾ മലയാളി വായനക്കാർക്ക്  പ്രിയപ്പെട്ടതാണ്.  ദൃശ്യമാധ്യമ രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഭാരത് ഭവന്റെ മെമ്പർ സെക്രട്ടറി എന്ന നിലയിൽ സാംസ്‌കാരിക വിനിമയത്തിനുതകുന്ന പരിപാടികൾ സംഘടിപ്പിക്കുന്നതിൽ സജീവമായി ഇടപെട്ടു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

പി.എൻ.എക്സ്. 5779/2022

date