Skip to main content

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കേരള സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ തിരുനെല്ലിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എ.എന്‍. സുശീല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ. ജയഭാരതി, ഗ്രാമപഞ്ചായത്തംഗം ഹരീന്ദ്രന്‍, യുവജന കമ്മീഷന്‍ അംഗങ്ങളായ കെ.റഫീഖ്, കെ.കെ.വിദ്യ, ഡോ. ആമിന, വിംസ് മെഡിക്കല്‍ കോളേജ് പ്രതിനിധി ബിനു തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പില്‍ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്നു.

 

date