Skip to main content

തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം

സ്കോൾ-കേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സിന്റെ എട്ടാം ബാച്ച് പ്രവേശനത്തിന് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത്, രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പഠനകേന്ദ്രം അനുവദിച്ച് നടപടികൾ പൂർത്തിയായി. വിദ്യാർഥികളുടെ യൂസർനെയിം, പാസ്‌വേഡ് (ആപ്ലിക്കേഷൻ നം. ജനന തീയതി) ഇവ ഉപയോഗിച്ച് www.scolekerala.org മുഖേന തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം. അനുവദിച്ച പഠനകേന്ദ്രം കോഡിനേറ്റിങ് ടീച്ചർ മുമ്പാകെ സമർപ്പിച്ച് മേലൊപ്പ് വാങ്ങണം. സമ്പർക്ക ക്ലാസുകളുടെ വിവരം പഠനകേന്ദ്രങ്ങൾ വഴി അറിയാവുന്നതാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.

പി.എൻ.എക്സ്. 5797/2022

date