Skip to main content

കോട്ടപ്പടിയിൽ 8.5 കോടി രൂപയുടെ കുടിവെള്ള പദ്ധതി: നിർമ്മാണോദ്ഘാടനം ഞായറാഴ്ച്ച മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും 

 

ജലജീവൻ മിഷനിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കോട്ടപ്പടി കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം  ഞായറാഴ്ച (നവംബർ 27) വൈകിട്ട് നാലിന്  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും.

8.5 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളും കോട്ടപ്പടി ഗ്രാമപഞ്ചായത്തും ചേർന്ന് പൊതുജന പങ്കാളിത്തത്തിലാണ് പദ്ധതി യാഥാർത്ഥ്യമാക്കുക. പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുക എന്നതാണ് ലക്ഷ്യം. 

കോട്ടപ്പടി ചേറങ്ങനാൽ ജംഗ്ഷനിൽ നടത്തുന്ന ഉദ്ഘാടന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയാകും. മറ്റ് ജനപ്രതിനിധികൾ,  വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

date