Skip to main content
മൂത്തകുന്നം എസ്.എൻ.എം സ്കൂളില്‍ നവംബര്‍ 28 ന് ആരംഭിക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പ്രകാശനം ചെയ്യുന്നു.

റവന്യൂ ജില്ലാ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

മൂത്തകുന്നം എസ്.എൻ.എം സ്കൂളില്‍ നവംബര്‍ 28 ന് ആരംഭിക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പ്രകാശനം ചെയ്തു.  വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഹണി ജി.അലക്സാണ്ടര്‍ ലോഗോ ഏറ്റുവാങ്ങി. 

പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആര്യൻ വിനോദാണ് ലോഗോ തയ്യാറാക്കിയത്. ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈനായി നടത്തിയ മത്സരത്തില്‍ നിന്നാണ് ആര്യൻ തയ്യാറാക്കിയ ലോഗോ തിരഞ്ഞെടുത്തത്. 

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, ആരോഗ്യ,വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ ജോമി, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനില്‍കുമാര്‍, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ് സനീഷ്, ജില്ലാ പഞ്ചായത്തംഗം അനിമോള്‍, റവന്യൂ കലോത്സവം സംഘാടക സമിതി അംഗങ്ങളായ രഞ്ജിത്ത് മാത്യു, ആന്റണി ജോസഫ്, മൂത്തകുന്നം എസ്.എൻ.എം സ്കൂള്‍ പ്രിൻസിപ്പല്‍ പി.എസ് ജ്യോതിലക്ഷ്മി, പ്രധാനാധ്യാപിക എം.ബി ശ്രീലക്ഷ്മി, പി.ടി.എ പ്രസിഡന്റ് ബിബിൻ ബോസ് തുടങ്ങിയവര്‍ പങ്കെടുത്തു. 

മൂത്തകുന്നം എസ് എൻ എം വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി  നവംബർ 28, 29, 30, ഡിസംബർ 1, 2 തീയതികളിലാണ് എറണാകുളം റവന്യൂ ജില്ലാ കലോത്സവം നടക്കുന്നത്.

date