Skip to main content
ജില്ലാ ഇ൯ഫർമേഷ൯ ഓഫീസ്, തിരുവാങ്കുളം മഹാത്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയിൽ പിആർഡി തയാറാക്കിയ ലഹരിമുക്തി നാടിന് ശക്തി കൈപ്പുസ്തകം സെന്റ് തെരേസാസ് കോളേജ് ഡയറക്ടർ സിസ്റ്റർ എമിലി൯, എം.എസ് വിനോദിൽ നിന്നും ഏറ്റുവാങ്ങുന്നു

ലഹരി വിരുദ്ധ കൈപുസ്തകം: കലാലയതല വിതരണം ഉദ്ഘാടനം

 

 

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, തിരുവാങ്കുളം മഹാത്മാ എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വിഭാഗം  തയ്യാറാക്കിയ ലഹരി വിരുദ്ധ കൈപുസ്തകത്തിന്റെ കലാലയ തല വിതരണ ഉദ്ഘാടനം നടത്തി. എറണാകുളം സെന്റ് തെരേസാസ്  കോളേജിലെ 250 അധ്യാപകർക്കും മറ്റു ജീവനക്കാർക്കുമുള്ള കൈപ്പുസ്തകം എം.എസ്.വിനോദിൽ നിന്നും സെന്റ് തെരേസാസ് കോളേജ് ഡയറക്ടർ റവ. സിസ്റ്റർ എമിലിൻ ഏറ്റുവാങ്ങി. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. അൽഫോൻസ വിജയ ജോസഫ് അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ഡോ. സജിമോൾ അഗസ്റ്റിൻ, വൈസ് പ്രിൻസിപ്പൽ ഡോ. ബെറ്റി എന്നിവർ സംസാരിച്ചു.
നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും മുഴുവൻ കലാലയങ്ങളിലെ അധ്യാപകർക്കുള്ള കൈപുസ്തകങ്ങൾ തിരുവാങ്കുളം മഹാത്മയും പബ്ലിക് റിലേഷൻസ്  വകുപ്പും ചേർന്ന് എത്തിക്കും.

date