Skip to main content
വൈപ്പിൻ ഹൃദയ വാഹിനി സംഘടിപ്പിച്ച ലഹരിവിരുദ്ധ സന്ദേശ റാലി ഗോശ്രീ ജംഗ്ഷനിൽ കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ലഹരിവിരുദ്ധ സന്ദേശ റാലിയുമായി ഹൃദയവാഹിനി

 

സംഗീത കലാകാരൻമാരുടെ കൂട്ടായ്മയായ ഹൃദയ വാഹിനി സംഘടിപ്പിച്ച ലഹരിവിരുദ്ധ സന്ദേശ റാലി ഗോശ്രീ ജംഗ്ഷനിൽ കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. ലഹരിയുടെ വിപത്തിൽ നിന്ന് നാടിനെ രക്ഷിക്കാൻ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും നിന്ന് ഇടപെടൽ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

റോളർ സ്കേറ്റിംഗുമായി വിദ്യാർത്ഥികളും സൈക്കിളിലും ബൈക്കിലുമായി മറ്റുള്ളവരും റാലിയിൽ പങ്കു ചേർന്നു.
ഹൃദയവാഹിനി പ്രസിഡന്റ് ക്രിസ്‌റ്റഫർ സാംസൻ അധ്യക്ഷനായി. കൺവീനർ ജോണി വൈപ്പിൻ സംസാരിച്ചു.

date