Skip to main content

വെബ്ബിനാർ സംഘടിപ്പിക്കുന്നു

 

ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സ്റ്റേഷൻ തുടങ്ങാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായും അതുസംബന്ധിച്ച അടിസ്ഥാന കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്കുമായി വെബ്ബിനാർ സംഘടിപ്പിക്കുന്നു. പബ്ലിക്‌ ചാർജിംഗ് സ്റ്റേഷൻ മേഖലയിലെ അവസരങ്ങൾ എന്ന വിഷയത്തിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ്  ഡവലപ്മെന്റിന്റെ (കീഡ്) നേതൃത്വത്തിലാണ് വെബ്ബിനാർ സംഘടിപ്പിക്കുന്നത്. 

അനർട്ട് ടെക്‌നിക്കൽ മാനേജറും ഇ- മൊബിലിറ്റി മേധാവിയുമായ ജെ.മനോഹരൻ നയിക്കുന്ന വെബ്ബിനാർ തിങ്കളാഴ്ച (നവംബർ 28) വൈകിട്ട് 6 മുതൽ 7 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ www.kied.info എന്ന വെബ്സൈറ്റ്  സന്ദർശിച്ച് അപേക്ഷിക്കേണ്ടതാണ്.

date