Skip to main content

മണ്ണൂർ സെൻട്രൽ മാർക്കറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

കടലുണ്ടി ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പുതുതായി നിർമിച്ച മണ്ണൂർ സെൻട്രൽ മാർക്കറ്റ് റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് നിർവഹിച്ചു.

 

മുൻ എംഎൽഎ വി കെ സി മമ്മദ്കോയയുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ചാണ് റോഡ് നിർമിച്ചത്. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി അനുഷയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പഞ്ചായത്ത്‌ ആസൂത്രണസമിതി ഉപാധ്യക്ഷൻ കെ ഗംഗാധരൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വൈസ് പ്രസിഡൻ്റ് സി കെ ശിവദാസൻ സ്വാഗതവും വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു പച്ചാട്ട് നന്ദിയും പറഞ്ഞു.

 

 

 

 

 

 

date