Skip to main content

ബാലുശ്ശേരി മണ്ഡലത്തിലെ ആദ്യത്തെ ഇ.വി ചാർജിംഗ് സ്റ്റേഷൻ കന്നൂരിൽ

ബാലുശ്ശേരി മണ്ഡലത്തിലെ ആദ്യത്തെ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷൻ കന്നൂരിൽ സജ്ജമായി. എട്ട് വാഹനങ്ങൾ ഒരേ സമയം ചാർജ് ചെയ്യാൻ ഇവിടെ സാധിക്കും. 20 ലക്ഷം രുപ ചെലവഴിച്ച് കെ. എസ്. ഇ.ബിയാണ് ചാർജിംഗ് സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിലെയും പ്രധാന ടൗണുകളിൽ ഇ.വി ചാർജിംഗ് സ്റ്റേഷൻ ഉടൻ നിലവിൽ വരും.

 

കന്നൂർ സബ്സ്റ്റേഷൻ പരിസരത്താണ് ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്. 30 യൂണിറ്റ് വൈദ്യുതിയാണ് ഒരു കാർ ചാർജ് ചെയ്യാൻ ആവശ്യമുള്ളത്. 15 രൂപയാണ് ഒരു യൂണിറ്റിന്റെ ചെലവ്. 20 ലക്ഷം രൂപ ചെലവഴിച്ചാണ് ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചത്.

 

ഇലക്ട്രിക് ഓട്ടോകൾക്കും ഇരുചക്ര വാഹനങ്ങൾക്കും ചാർജ് ചെയ്യാൻ മണ്ഡലത്തിലെ ഏഴ് സ്ഥലങ്ങളിൽ പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾ നിർമിക്കുന്നുണ്ട്. ഈ സെന്ററുകളിൽ കുറഞ്ഞ താരിഫിൽ ചാർജ് ചെയ്യാൻ കഴിയും.

 

 

 

 

 

 

 

 

 

 

 

 

date