Skip to main content

ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലിൽ റോഡ് യാഥാർത്ഥ്യമാവുന്നു

വീട്ടിലേക്ക് സ്വന്തമായി ഒരു വഴി എന്ന സ്വപ്നവുമായി ഭിന്നശേഷിക്കാരനായ മകനുമായി കഴിയുന്ന കുടുംബത്തിന് ആശ്വാസമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്. ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിലെ നിർധന കുടുംബത്തിനാണ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്തിൻ്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ഇടപെടൽ മൂലം റോഡ് യാഥാർത്ഥ്യമാവുന്നത്. 

 

വേർങ്ങാട്ടിൽ പയ്യടി പറമ്പിൽ ശശിയുടെ വീട്ടിലേക്കുള്ള റോഡ് യാഥാർത്ഥ്യമാവുന്നതോടെ സമീപത്തെ 5 കുടുംബങ്ങൾക്ക് കൂടി ഉപകാരപ്രദമാവും. തൊട്ടടുത്ത് സ്ഥലമുള്ള കുടുംബം സ്ഥലം വിട്ടുനൽകിയാൽ പ്രശ്നത്തിന് പരിഹാരമാവുമെന്ന് മനസിലാക്കിയ പഞ്ചായത്ത് അധികൃതർ ആ കുടുംബവുമായി ബന്ധപ്പെട്ട് സ്ഥലം വിട്ടുനൽകുകയും ചെയ്തു.

ഉച്ചക്കാവിൽ ആയിഷാബി, തലേക്കര മുഹമ്മദ് എന്നിവരാണ് റോഡിനായി സൗജന്യമായി സ്ഥലം വിട്ടുനൽകിയത്.

 

പഞ്ചായത്ത് പ്രസിഡന്റിന്റെ മേൽനോട്ടത്തിൽ മണ്ണുമാന്തിയന്ത്രം എത്തിച്ച് റോഡിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി, വാർഡ് മെമ്പർ കോമളം തോണിച്ചാൽ, മുഹമ്മദ് ഗോതമ്പ റോഡ്, ജാബിർ തലേക്കര, ബഷീർ പുതിയൊട്ടിൽ, മാധവൻ ചേലോട്ട് പറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.

 

 

 

 

 

 

 

 

date