Skip to main content

കടത്തനാടിന്റെ ഹൃദയഭൂമിയിൽ ഇനി കൗമാരകലയുടെ നാലുനാൾ

ആട്ടവും പാട്ടും പെയ്തിറങ്ങി 

കടത്തനാട്ടിൽ ഇനി കൗമാരകലയുടെ നാലുനാൾ. 61- മത് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ സ്റ്റേജ് മത്സരങ്ങൾക്ക് തിങ്കളാഴ്ച (നവംബർ 28) തുടക്കമാവും. രാവിലെ ഒമ്പതിന് സെൻ്റ് ആൻ്റണീസ് എച്ച്എസിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് കലോത്സവം ഉദ്ഘാടനം ചെയ്യും. രചനാ മത്സരങ്ങൾ ഇതിനോടകം പൂർത്തിയായി. വിവിധ ഇനങ്ങളിലായി 8000 ത്തിലധികം വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. 

 

സെൻ്റ് ആൻ്റണീസ് ഗേൾസ് ഹൈസ്കൂൾ, ബിഇഎം ഹയർ സെക്കൻഡറി സ്കൂൾ, ടൗൺ ഹാൾ തുടങ്ങി 19 വേദികൾ മത്സരങ്ങൾക്കായി സജ്ജമാക്കിയിട്ടുണ്ട്. നാടകം ടൗൺ ഹാളിലും ഒപ്പന എംയുഎം എച്ച്എസ് എസ്സിലും സംഘനൃത്തം നാടോടി നൃത്തം തുടങ്ങിയ മത്സരങ്ങൾ സെന്റ് ആന്റണീസ് സ്കൂളിലും നടക്കും.

 

കലോത്സവ നഗരിയിൽ അലോപ്പതി, ഹോമിയോപ്പതി, ആയുർവേദ മെഡിക്കൽ സംഘങ്ങളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ആംബുലൻസ് സൗകര്യം ഉൾപ്പെടെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. മൂന്നു ദിവസങ്ങളിലായി സാംസ്കാരിക പരിപാടിയും കലോത്സവത്തോടൊപ്പം നടക്കും.

 

 

date