Skip to main content

കാട്ടാക്കടയിലെ കേരളോത്സവത്തിന് കൊടിയിറക്കം

കാട്ടാക്കടയിൽ രണ്ട് നാൾ  നീണ്ടു നിന്ന യുവജന ആഘോഷപൂരത്തിന് വർണ്ണാഭമായ പരിസമാപ്‌തി. സംസ്ഥാന യുവജനക്ഷേമ ബോർഡും കാട്ടാക്കട ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനം ഐ. ബി. സതീഷ് എം. എൽ. എ. ഉദ്ഘാടനം ചെയ്തു. യുവജനങ്ങളുടെ കലാപരവും സാംസ്കാരികവും കായികവുമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് അവസരമൊരുക്കുകയാണ് കേരളോത്സവം പ്രധാനമായും ലക്ഷ്യമിടുന്നത്. കുളത്തുമ്മൽ ഗവ. എൽ. പി. സ്കൂൾ, കാട്ടാക്കട ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിലാണ് കലാ - കായിക- രചനാ മത്സരങ്ങൾ സംഘടിപ്പിച്ചത്. മത്സരങ്ങളിൽ യങ് മെൻസ് ക്ലബ്‌ ഓവറോൾ ചാമ്പ്യൻമാരായി. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവും, സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കാട്ടാക്കട ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. അനിൽകുമാർ പരിപാടിയിൽ അധ്യക്ഷനായി.

date