ബീറ്റ് ഫോറസ്റ്റ് ഓഫീസർ കായിക ക്ഷമതാ പരീക്ഷ
തൃശ്ശൂർ ജില്ലയിലെ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (എസ് ടി ആദിവാസി വിഭാഗത്തിനുള്ള സ്പെഷ്യൽ റിക്രൂട്ട്മെൻ്റ്) പാർട്ട് ഒന്ന്, പാർട്ട് രണ്ട് (കാറ്റഗറി നം. 092/2022, 093/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനു വേണ്ടി 2022 നവംബർ 19ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ ശാരീരിക അളവെടുപ്പ്, കായികക്ഷമതാ പരീക്ഷ എന്നിവ 2022 നവംബർ 30, ഡിസംബർ 01 തീയ്യതികളിൽ തൃശ്ശൂർ രാമവർമ്മപുരത്തുള്ള ഡി എച്ച് ക്യു ക്യാമ്പ് പരേഡ് ഗ്രൌണ്ടിൽ നടക്കും.
2022 നവംബർ 30ന് പുരുഷ ഉദ്യോഗാർത്ഥികൾക്കും ഡിസംബർ 01ന് സ്ത്രീ ഉദ്യോഗാർത്ഥികൾക്കുമാണ് പരീക്ഷ. ഉദ്യോഗാർത്ഥികൾ രാവിലെ 6 മണിക്ക് പ്രൊഫൈലിൽ നിന്ന് ഡൌൺലോഡ് ചെയ്ത അഡ്മിഷൻ സർട്ടിഫിക്കറ്റും മറ്റു പ്രമാണങ്ങളുടെ അസ്സലുകളും സഹിതം ഗ്രൌണ്ടിൽ എത്തേണ്ടതാണ്. കായിക ക്ഷമതാ പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർത്ഥികൾക്ക് അന്നേ ദിവസം തന്നെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, തൃശ്ശൂർ ജില്ലാ ഓഫീസിൽ വച്ച് പ്രമാണ പരിശോധന നടത്തും.
- Log in to post comments