Skip to main content

പി എസ് സി അഭിമുഖം

 

തൃശ്ശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) ഫസ്റ്റ് എൻസിഎ എസ് സി (കാറ്റഗറി നം. 313/2020), ഫസ്റ്റ് എൻസിഎ എസ് ടി (കാറ്റഗറി നം..314/2020), ഫസ്റ്റ് എൻസിഎ എസ് ഐ യു സി എൻ (കാറ്റഗറി നം. 316/2020), ഫസ്റ്റ് എൻസിഎ ഹിന്ദു നാടാർ (കാറ്റഗറി നം.318/2020) തസ്തികകളിലേക്ക് അപേക്ഷ സമർപ്പിച്ച യോഗ്യരായ ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം നവംബർ 30, ഡിസംബർ 01, 02, 07, 08 തീയ്യതികളിലായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ തൃശ്ശൂർ ജില്ലാ ആഫീസിൽ വെച്ച് നടത്തും. ഉദ്യോഗാർത്ഥികൾക്ക് എസ് എം എസ്, പ്രൊഫൈൽ മെസേജ് എന്നിവ നൽകിയിട്ടുണ്ട്. ഇന്റർവ്യൂ മെമ്മോ, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, വ്യക്തിവിവരക്കുറിപ്പ് എന്നിവ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യേണ്ടതും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് അസ്സൽ തിരിച്ചറിയൽ പത്രിക സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതുമാണ്.

date