Skip to main content

കൊമ്പൻപാറ തടയണ ഷട്ടറുകൾ പുനഃസ്ഥാപിച്ചു

 

പരിയാരം ഗ്രാമപഞ്ചായത്തിലെ കൊമ്പൻപാറ തടയണയിൽ  അടിഞ്ഞുകൂടിയ അഴുക്കുകൾ നീക്കം ചെയ്തു ഷട്ടറുകൾ പുനഃസ്ഥാപിച്ചു. പ്രളയം മൂലം തടയണയിൽ അടിഞ്ഞുകൂടിയ ചെളിയും മരത്തടികളും കാരണം പഞ്ചായത്തിലെ 13 വാർഡുകളിലേക്കുള്ള ശുദ്ധജല പമ്പിങ് നിലച്ചിരുന്നു. ജില്ലാ കലക്ടർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് തൃപ്പാപ്പിള്ളി, തവളപ്പാറ, ഒറ്റക്കൊമ്പൻ മേഖലകളിലാണ് ശുദ്ധജല ക്ഷാമം രൂക്ഷമായിരുന്നത്. വെളളപ്പൊക്ക ഭീഷണിയെ തുടർന്നാണ് തടയണയിലെ ഷട്ടറുകൾ നീക്കം ചെയ്തിരുന്നത്.

date