Skip to main content

സമാപന ദിനത്തിൽ അരങ്ങ് വാണ് നാടൻ ശീലുകൾ 

 

ഗാന്ധർവ്വപാട്ട്, കൃഷിപ്പാട്ട്, സർപ്പപ്പാട്ട്, വയനാടൻ ആദിവാസി ഗോത്രപാട്ട് , പുള്ളുവൻ പാട്ട്, പറയൻപാട്ട് തുടങ്ങി
കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള  നാടൻപാട്ടുകൾ കലോത്സവത്തിന്റെ സമാപന ദിനത്തിൽ വേദി കീഴടക്കി. തനി നാടൻ ശീലിൽ മെനഞ്ഞെടുത്ത പാട്ടുകൾ  നാടിന്റെ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും സ്മരണകൾ ഉണർത്തി. പാരിഷ് ഹാളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ  13 ടീമുകൾ  പാടി തകർത്ത മത്സരത്തിൽ  തൃശൂർ വിവേകാദയം ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ടീം  ഒന്നാം സ്ഥാനം നേടി. വയനാടൻ ആദിവാസികൾ ആചാര അനുഷ്ഠാനമായി നടത്തുന്ന വട്ടകളി പോർകളി പാട്ട് തനത് ശൈലിയിൽ അവതരിപ്പിച്ചാണ് ടീം ഒന്നാം സ്ഥാനം നേടിയത്. നാടൻപാട്ടിന്റെ ഈണത്തിലും അവതരണത്തിലും മികച്ച പ്രകടനമാണ് ഓരോ ടീം കാഴ്ച്ചവെച്ചത്. ചെണ്ട, തുകില്‍, ചേങ്കില, കോടങ്കി, ഉടുക്ക്, മഴമൂളി, ഉടുക്ക്, കൊമ്പ്, പുള്ളുവന്‍കുടം തുടങ്ങി നാട്ടു വാദ്യങ്ങളുടെ അകമ്പടിയും നാടൻപാട്ട് മത്സരത്തിന് മിഴിവേകി. ഓരോ പ്രദേശത്തും നിലനിന്നിരുന്ന ആചാരങ്ങളും സംസ്കാരങ്ങളുമായി ബന്ധപ്പെട്ട നാടൻപാട്ടുകൾ തനത് രൂപത്തിലാണ് ഓരോ ടീമും അവതരിപ്പിച്ചത്

date