Skip to main content

സ്പോട്ട് അഡ്മിഷൻ 

 

കുന്നംകുളം ഗവ.പോളിടെക്നിക്ക് കോളേജിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് നവംബർ 28ന് നടത്തുന്ന സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റിലുള്ള മുഴുവൻ പേരും കോളേജിൽ ഹാജരാകണം. സമയം: രാവിലെ 9 - 10. അപേക്ഷകന്റെ റാങ്കിന്റെയും സംവരണാനുകൂല്യങ്ങളുടെയും നിലവിലെ ഒഴിവുകളുടെയും അടിസ്ഥാനത്തിലാണ് സ്പോട്ട് അഡ്മിഷൻ. യോഗ്യത സർട്ടിഫിക്കറ്റുകളും സംവരണ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. സർക്കാർ ഫീസ്, പിടി എ ഫണ്ട് എന്നിവ അഡ്മിഷൻ സമയത്ത് അടയ്ക്കണം. മുൻ അലോട്ട്മെന്റിൽ അഡ്മിഷൻ നേടിയവർ അഡ്മിഷൻ സ്ലിപ്പും ഫീ റെസീറ്റും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

date