Skip to main content
വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളവും എംപ്ലോയ്മെന്റ് ഡയറക്ടറേറ്റും സംയുക്തമായി നടത്തുന്ന 'സ്‌കഫോൾഡ്' ദ്വിദിന റസിഡൻഷ്യൽ ശിൽപശാല സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ കെ വി മനോജ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

'സ്‌കഫോൾഡ്' ശിൽപശാല തുടങ്ങി

 

വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളവും എംപ്ലോയ്മെന്റ് ഡയറക്ടറേറ്റും സംയുക്തമായി നടത്തുന്ന 'സ്‌കഫോൾഡ്' ദ്വിദിന റസിഡൻഷ്യൽ ശിൽപശാല സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ കെ വി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. മതപരവും ജാതീയവുമായ ചിന്തകൾക്കപ്പുറം ശാസ്ത്രീയ ചിന്തകൾ വളരുമ്പോഴാണ് മനുഷ്യൻ ഏറ്റവും ഉദാത്ത സൃഷ്ടിയാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഹയർസെക്കണ്ടറി പഠനത്തിന് ശേഷം ദേശീയ, അന്തർദേശീയ തലങ്ങളിലെ മത്സര പരീക്ഷകളിൽ തിളങ്ങാൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന 25 വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. കണ്ണൂർ സർവ്വകലാശാല എച്ച് ആർ ഡി സി ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. റിട്ട. എ ഡി പി ഐ സി രാഘവൻ മുഖ്യപ്രഭാഷണം നടത്തി. എസ് എസ് കെ ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർ ഇ സി വിനോദ് പദ്ധതി വിശദീകരിച്ചു. ജില്ലാ പ്രൊജക്ട് ഓഫീസർമാരായ ഡോ. രമേശൻ കടൂർ, രാജേഷ് കടന്നപ്പള്ളി, ബി ആർ സി ട്രെയിനർമാരായ എ സന്തോഷ്, പ്രജീഷ് വേങ്ങ, പി ഒ മുരളിധരൻ, എം പി റീജ എന്നിവർ സംസാരിച്ചു.

 

date