Skip to main content

എയ്ഡ്സ് ദിനം വിപുലമായി ആചരിക്കും

 

ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ എയ്ഡ്സ് ദിനം വിപുലമായി ആചരിക്കാൻ എ ഡി എം കെ കെ ദിവാകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. നവംബർ 30, ഡിസംബർ ഒന്ന് തീയ്യതികളിലായി ജില്ലയിലെ വിവിധയിടങ്ങളിൽ ബോധവത്ക്കരണ ക്ലാസുകൾ, റാലി, റെഡ് റിബൺ ധരിക്കൽ, മെഴുകുതിരി തെളിയിക്കൽ എന്നിവ സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്തിന്റെ എയ്ഡ്സ് നിയന്ത്രണ സമിതി, സ്നേഹതീരം എം എസ് എം, ട്രാൻസ്ജെൻഡർ സുരക്ഷ പദ്ധതി, ചോല എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ നടത്തുക.

കലക്ടറേറ്റിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടി ഡി എം ഒ ഡോ. എം പി ജീജ, ജില്ലാ ടിബി ആൻഡ് എയിഡ്സ് കൺട്രോൾ ഓഫീസർ ഡോ. ജി അശ്വിൻ, ജില്ലാ ടി ബി ആൻഡ് എച്ച് ഐ വി കോ-ഓർഡിനേറ്റർ പി പി സുനിൽ കുമാർ, ജില്ലാ സാക്ഷരത മിഷൻ കോ-ഓർഡിനേറ്റർ ടി വി ശ്രീജൻ, എസ് ഇ ടി യു പ്രൊജക്ട് കൊ- ഓർഡിനേറ്റർ സുന എസ് ചന്ദ്രൻ, ചോല സുരക്ഷ പ്രൊജക്ട് മാനേജർ വി പി ശേഷ്മ, എ സി എസ് എം ജില്ലാ കോ-ഓർഡിനേറ്റർ പി പി സഹ്ന എന്നിവരും പങ്കെടുത്തു.  

date