Skip to main content

മാരത്തോണ്‍ സംഘടിപ്പിച്ചു*

 

 

വനിത ശിശു വികസന വകുപ്പ് ജില്ലാ വനിതാ ശിശു വികസന ഓഫീസ് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനായി ''ഓറഞ്ച് ദ വേള്‍ഡ്'' ക്യാമ്പയിനിന്റെ ഭാഗമായി മീനങ്ങാടി ഗ്രാമപഞ്ചായത്ത് പരിസരത്ത് നിന്ന് മാരത്തോണ്‍ സംഘടിപ്പിച്ചു. മാരത്തോണ്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദഘാടനം ചെയ്തു. ജില്ലാ ഐ.സി.ഡി.എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ ടി. ഹഫ്സത്ത് അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സെല്‍ സീനിയര്‍ സൂപ്രണ്ട് വി.സി സത്യന്‍, ജില്ലാ വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ മായ എസ് പണിക്കര്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ടി.യു സ്മിത, നജീബ് കരണി എന്നിവര്‍ സംസാരിച്ചു. കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. മീനങ്ങാടി സെന്റ് മേരീസ് കോളേജ്, പോളിടെക്നിക് കോളേജ്, കാക്കവയല്‍ ജി.എച്ച്.എസിലെ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും, വകുപ്പ് ജീവനക്കാരും പങ്കെടുത്തു.

date