Skip to main content

ഭരണഘടന സെമിനാര്‍ സംഘടിപ്പിച്ചു

എടവക ഗ്രാമ പഞ്ചായത്തിന്റെ 'ദ സിറ്റിസണ്‍ 2022' സമ്പൂര്‍ണ ഭരണഘടനാ സാക്ഷരതാ ക്യാമ്പയിന്റെ മുന്നോടിയായി  സമ്പൂര്‍ണ ഭരണഘടനാ ക്യാമ്പയിന്‍ എന്ത്? എന്തിന് ? എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി.പ്രദീപ് അധ്യക്ഷത വഹിച്ചു. ഭരണഘടനാ ദിനത്തില്‍  മാനന്തവാടി ഗവ.കോളേജ് പാര്‍ലിമെന്ററി അവെയര്‍നെസ് ക്ലബ്ബിന്റെയും ഇലക്ഷന്‍ ലിറ്ററസി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍  ഭരണഘടനയുടെ ആമുഖപകര്‍പ്പ് വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ് കോളേജ് അധികൃതര്‍ക്ക് കൈമാറി. കോളേജ് പ്രിന്‍സിപ്പാള്‍ കെ.അബ്ദുള്‍ സലാം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ -വിദ്യാഭ്യാസ  സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിഹാബ് അയാത്ത്, ജനപ്രതിനിധികളായ ലിസി ജോണ്‍, വിനോദ് തോട്ടത്തില്‍, സി.എം സന്തോഷ്, ലതാ വിജയന്‍, ബ്രാന്‍ അഹമ്മദ് കുട്ടി, സെക്രട്ടറി എന്‍.അനില്‍ കുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രിയാ വീരേന്ദ്രകുമാര്‍, ശ്രദ്ധ പ്രദീപ് തുടങ്ങിയവര്‍  സംസാരിച്ചു. ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ എസ്. ശരത് മോഡറേറ്ററായ സെമിനാറില്‍ ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സെനറ്റര്‍മാരായ കെ.ജമാലുദ്ദീന്‍, സി.കെ. മണി, എം.സുധീര്‍ കുമാര്‍, എ.സരിത എന്നിവര്‍  ക്ലാസ്സെടുത്തു. പരിശീലകരായ സെനറ്റര്‍മാര്‍ ഭരണഘടനാ അവതരണ ഗാനവും അവതരിപ്പിച്ചു.

date