Skip to main content

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കായികക്ഷമതാ പരീക്ഷ

വയനാട് ജില്ലയില്‍  വനം വകുപ്പില്‍  ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍  (കാറ്റഗറി നമ്പര്‍. 92/2022, 93/2022) ) തസ്തികയിലെ തെരഞ്ഞെടുപ്പിനായുളള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഡിസംബര്‍ 1,2,3 തീയ്യതികളില്‍ രാവിലെ 5 മുതല്‍ സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലും, 01, 02, 05 തീയ്യതികളില്‍ പനമരം ഗവ: ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടിലും നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പും അഡ്മിഷന്‍ ടിക്കറ്റും  ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. അഡ്മിഷന്‍ ടിക്കറ്റ് നവംബര്‍ 29 നകം ലഭിക്കാത്തവര്‍ ട്രൈബല്‍ വകുപ്പുമായോ വയനാട് ജില്ലാ പി.എസ്.സി ഓഫീസുമായോ ബന്ധപ്പെടണം. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, ഐ ഡി കാര്‍ഡ് എന്നിവയുമായി കൃത്യ സമയത്ത് ഹാജരാകണം.
 

date