Skip to main content

ക്വിസ് പ്രസ് 2022: മധ്യ മേഖലാ മത്സരം ഡിസംബർ രണ്ടിന്

 

കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ക്വിസ് പ്രസ് 2022ന്റെ മധ്യ മേഖലാ മത്സരം ഡിസംബർ രണ്ട് വെള്ളിയാഴ്‌ച കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിൽ നടക്കും. എറണാകുളം, തൃശ്ശൂർ, കോട്ടയം, പാലക്കാട്, ഇടുക്കി ജില്ലക്കാർക്കാണ് മധ്യ മേഖലയിൽ മത്സരം.

സംസ്ഥാനത്തെ ഹയർസെക്കണ്ടറി (സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സ്റ്റേറ്റ്), കോളേജ് വിദ്യാർത്ഥികൾക്ക് രണ്ടു പേരടങ്ങിയ ടീമായി മത്സരിക്കാം. മേഖലാ മത്സര വിജയികൾക്ക് പതിനായിരം, അയ്യായിരം രൂപ വീതം‌ സമ്മാനങ്ങൾ ലഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും.

ഫൈനൽ വിജയികൾക്ക് ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ട്രോഫിയും ലഭിക്കും. രണ്ടാം സമ്മാനം അമ്പതിനായിരം രൂപയാണ്. മറ്റു നാല് ടീമുകൾക്ക് പതിനായിരം രൂപ വീതം ലഭിക്കും. ഗ്രാൻഡ് മാസ്റ്റർ ജി.എസ് പ്രദീപാണ് മത്സരങ്ങൾ നയിക്കുന്നത്. തെക്കൻ, വടക്കൻ മേഖല മത്സരങ്ങൾ ഡിസംബർ 6, 8 തീയതികളിലും ഫൈനൽ 26നും നടക്കും.

ഒരു സ്ഥാപനത്തിൽ നിന്ന് എത്ര ടീമിനു വേണമെങ്കിലും പങ്കെടുക്കാം. ഫോൺ 9447225524, 9633214169. മത്സരത്തില്‍ പങ്കെടുക്കുന്നതിന് കേരള മീഡിയ അക്കാദമിയുടെ വെബ് സൈറ്റ് സന്ദർശിച്ച്

Zone 1 - https://forms.gle/44mbiuaE8iJ4qA2A6 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക .

 

 

 

 

 

date