Skip to main content
keragramam

നാളികേര കർഷകരുടെ സംഗമം

കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഭാഗമായി ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ 20, 21 വാർഡുകളിലെ നാളികേര കർഷകരുടെ സംഗമം നടന്നു. കോങ്ങോർപ്പിള്ളി സർവ്വീസ് സഹകരണ ബാങ്കിൻ്റെ കരിങ്ങാംതുരുത്ത് ബ്രാഞ്ച് ഹാളിൽ ചേർന്ന നാളികേര കർഷക സംഗമം ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എം മനാഫ് ഉദ്ഘാടനം ചെയ്തു. നാളികേര കൃഷി മലയാളികളുടെ ജീവിതത്തിൻ്റെ ഭാഗമാണെന്നും നാളികേരത്തിൻ്റെ സംരക്ഷണം ഉറപ്പുവരുത്തുവാനായി കേരഗ്രാമം പദ്ധതി പരമാവധി പ്രയോജനപ്പെടുത്തി, നാളികേര ഉൽപ്പാദനത്തിൽ വർദ്ധനവുണ്ടാക്കണമെന്നും ഗ്രാമ പഞ്ചായത്തിലെ മുഴുവൻ നാളികേര കർഷകരും പദ്ധതിയുടെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമപഞ്ചായത്തുതല കേരസമിതി പ്രസിഡൻ്റ് വി.എഅബ്ദുൾ ഹക്കിം അധ്യക്ഷത വഹിച്ചു. തുടർന്ന് കേരഗ്രാമം പദ്ധതിയുമായി ബന്ധപ്പെട്ട് കർഷകരുടെ ചർച്ചകൾ നടന്നു. ചർച്ചയ്ക്കുശേഷം പദ്ധതിയുടെ വിജയകരമായ നടത്തിപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടിംഗ് നടന്നു. കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു പദ്ധതി വിശദീകരണവും ചർച്ചയ്ക്ക് മറുപടിയും നൽകി. കേര സമിതി ട്രഷർ ജോസഫ് കുരിശുമൂട്ടിൽ നന്ദിയർപ്പിച്ചു.

date