Skip to main content
minster shasheendran

കൊടുക്കല്‍ വാങ്ങല്‍ സമ്പ്രദായത്തിന്റെ ഉള്‍ക്കരുത്തില്‍ ഉപഭോക്തൃ സംരക്ഷണ നിയമം വലിയ മാറ്റമുണ്ടാക്കിയതായി എ.കെ. ശശീന്ദ്രന്‍

കൊടുക്കല്‍ വാങ്ങല്‍ സമ്പ്രദായത്തിന്റെ ഉള്‍ക്കരുത്തില്‍ ഉപഭോക്തൃ സംരക്ഷണ നിയമം വലിയ മാറ്റമുണ്ടാക്കിയതായി വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരളയുടെയും വിവരാവകാശ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉപഭോക്തൃ സംഗമവും ഉപഭോക്തൃ നിയമ ബോധവല്‍ക്കരണ കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഉപഭോക്താവിനെ ചൂഷണം ചെയ്യുന്ന കാര്യങ്ങള്‍ക്കെതിരെയാണ് ഉപഭോക്തൃ സംരക്ഷണ നിയമം നിലവില്‍ വന്നത്. ഉല്‍പന്നങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ നല്കാത്തവര്‍ക്കെതിരെ പരാതി നല്‍കി നിയമ നടപടി സ്വീകരിക്കാന്‍ നിയമം ജനങ്ങളെ പ്രാപ്തരാക്കിയെന്നും മന്ത്രി പറഞ്ഞു.

ടി.ജെ വിനോദ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.ബാബു എം.എല്‍.എ മുഖ്യാതിഥിയായി. കേരള ന്യൂനപക്ഷ വികസന ഫിനാന്‍സ് കോര്‍പറേഷന്‍ ഡയറക്ടര്‍ ടി.പി അബ്ദുല്‍ അസീസ്, കിന്‍ഫ്ര എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ചെയര്‍മാന്‍ സാബു ജോര്‍ജ്, ഉപഭോക്തൃ കൗണ്‍സില്‍ അംഗം പ്രിന്‍സ് തെക്കന്‍, മുന്‍ ഉപഭോക്തൃ കൗണ്‍സില്‍ അംഗം എ.ഡി ബെന്നി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ ലത ബാബു, മിനി ജോഷി, വിവരാവകാശ കൗണ്‍സില്‍ സംസ്ഥാന കോ ഓഡിനേറ്റര്‍ ജോസഫ് വര്‍ഗീസ്, കണ്‍വീനര്‍ പ്രിജോ പോളി തുടങ്ങിയവര്‍ പങ്കെടുത്തു.

date