Skip to main content

ജില്ലയിലെ വിവിധ സ്‌കൂള്‍ കെട്ടിടോദ്ഘാടനം നവംബര്‍ 29ന് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട് മണ്ഡലത്തിലെ ബേളൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ പുതിയ കെട്ടിടോദ്ഘാടനവും പ്രവേശന കവാടത്തിന്റെ സമര്‍പ്പണവും വിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി.ശിവന്‍ കുട്ടി 29ന് നിര്‍വഹിക്കും. ഉച്ചയ്ക്ക് 12ന് നടക്കുന്ന പരിപാടിയില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷനാകും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയാകും.

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചെറുവത്തൂര്‍ തുരുത്തി ഗവണ്‍മെന്റ് ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍ കുട്ടി നവംബര്‍ 29ന് ഉച്ചയ്ക്ക് 2ന് നിര്‍വഹിക്കും. എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനാകും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി വിശിഷ്ടാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയാകും.

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കൂളിയാട് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി 29ന് ഉച്ചയ്ക്ക് 3ന് നിര്‍വഹിക്കും. എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനാകും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി വിശിഷ്ടാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയാകും. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി രണ്ടു കോടി രൂപയ്ക്കാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.

date