Skip to main content

ലോക അയണ്‍ അപര്യാപ്തതാ ദിനം ആചരിച്ചു

കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവ സംയുക്തമായി അയണ്‍ അപര്യാപ്തതാ ദിനാചരണം നടത്തി. കാഞ്ഞങ്ങാട് ഗവ.റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍ ഫോര്‍ ഗേള്‍സില്‍ നടന്ന ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ കെ.കെ.ജാഫര്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ ദിനാചരണ സന്ദേശം നല്‍കി. സ്‌കൂള്‍ അധ്യാപിക ഒ.സുനിത സംസാരിച്ചു. കാഞ്ഞങ്ങാട് ജില്ല ആശുപത്രി പബ്ലിക് ഹെല്‍ത്ത് നഴ്‌സ് എം.ദാക്ഷയണി സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.മുരളീധരന്‍ നന്ദിയും പറഞ്ഞു.
മനുഷ്യ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സ്വാഭാവികമായ രീതിയില്‍ നടക്കുന്നതില്‍ രക്തത്തിലെ അയണിന്റെ അളവിന് വലിയ പ്രാധാന്യമുണ്ട് എന്ന സന്ദേശം സമൂഹത്തില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ആരോഗ്യ വകുപ്പ് ദിനാചരണം സംഘടിപ്പിച്ചത്. കുട്ടികള്‍ക്കായി ബോധവത്ക്കരണ സെമിനാറും പോഷകാഹരത്തെ ആസ്പദമാക്കിയുള്ള പ്രശ്‌നോത്തരി മത്സരവും ദിനാചരണത്തിന്റെ ഭാഗമായി നടന്നു. പ്രശ്‌നോത്തരി മത്സര വിജയികള്‍ക്കുള്ള സമ്മാനം കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി ആധ്യക്ഷ കെ.വി.സരസ്വതി നല്‍കി. കാഞ്ഞങ്ങാട് ജില്ല ആശുപത്രി ഡയറ്റീഷ്യന്‍ കെ.ശ്രുതി ബോധവത്ക്കരണ ക്ലാസെടുത്തു.

date