Skip to main content

ജില്ലയിൽ 2768 അതിദരിദ്രർ

 

 

അതിദാരിദ്യ നിര്‍മ്മാര്‍ജന പദ്ധതിയില്‍ 38 പഞ്ചായത്തുകളിലും 3 നഗരസഭകളിലുമായി 2768 പേര്‍ അന്തിമ പട്ടികയിലുണ്ട്. ഇതില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും മൈക്രോ പ്ലാന്‍ പൂര്‍ത്തീകരിച്ചു. ഇതില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്ത 337 പേരില്‍ 121 പേര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭ്യമാക്കി. ആധാര്‍ കാര്‍ഡ് ഇല്ലാത്ത 246 പേരില്‍ 82 പേര്‍ക്ക് ലഭ്യമാക്കി. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ അര്‍ഹതയുള്ള 116 പേരില്‍ 20 പേര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചു. കുടുംബശ്രീ അംഗമല്ലാത്ത 68 പേരില്‍ 14 പേര്‍ക്ക് അംഗത്വം ലഭ്യമാക്കി. ഭിന്നശേഷി ഐ.ഡി ഇല്ലാത്ത 18 പേരില്‍ 5 പേര്‍ക്ക് തിരിച്ചറിയൽ രേഖ ലഭ്യമാക്കി. 704 ഭക്ഷണം ആവശ്യമായവരില്‍ 246 പേര്‍ക്ക് ഇതിനകം ഭക്ഷണം ലഭ്യമാക്കി വരുന്നു. 986 ആരോഗ്യ സേവനം ആവശ്യമുള്ളവരില്‍ 665 പേര്‍ക്കും സേവനം ലഭ്യമാക്കി

 

നടപ്പ് വാര്‍ഷിക പദ്ധിതിയില്‍ 4755 പ്രൊജക്ടുകളില്‍ 2117 പ്രൊജക്ടുകള്‍ക്ക് സാങ്കേതികാനുമതി ലഭിച്ചു

 

പദ്ധതികളുടെ സാങ്കേതികാനുമതിയുടെ പുരോഗതിയില്‍ സാങ്കേതിക അനുമതി ആവശ്യമായത് 4755 പ്രൊജക്ടുകള്‍ ആണ്. അതില്‍ 2117 പ്രൊജക്ടുകള്‍ക്ക് സാങ്കേതികാനുമതി ലഭിച്ചു. പഞ്ചായത്ത് തലത്തില്‍ 3513 പ്രൊജക്ടുകളില്‍ 1413 പ്രൊജക്ടുകള്‍ക്ക് സാങ്കേതികാനുമതിയായി. ബ്ലോക്ക് പഞ്ചായത്തുകളില്‍ 249 പദ്ധതികളില്‍ 117 എണ്ണത്തിന് സാങ്കേതികനുമതിയും നഗരസഭകളില്‍ 724 പദ്ധതികളില്‍ 397 പദ്ധതികള്‍ക്ക് സാങ്കേതികാനുമതിയും ലഭ്യമായി. ജില്ലാ പഞ്ചായത്ത് നടപ്പ് വാര്‍ഷിക പദ്ധതിയില്‍ ആവിഷ്‌കരിച്ച 269 പദ്ധതികളില്‍ 190 പദ്ധതികള്‍ക്ക് സാങ്കേതിക അനുമതി ലഭിച്ചു.  

നടപ്പ് വര്‍ഷത്തില്‍ എറ്റവും കൂടുതല്‍ പദ്ധതിഫണ്ട് ചിലവഴിച്ചത് മീഞ്ച പഞ്ചായത്താണ്. 30.09 ശതമാനമാണ് മീഞ്ച പഞ്ചായത്ത് ചിലവഴിച്ചത്. ചെമ്മനാട് പഞ്ചായത്ത് 29.45 ശതമാനവും മുളിയാര്‍ പഞ്ചായത്ത് 28.12 ശതമാനവും ചെലവഴിച്ചു. ഏറ്റവും കുറവ് അജാനൂര്‍ പഞ്ചായത്താണ് 6.19 ശതമാനമാണ് ഫണ്ട് ചിലവഴിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ കാസര്‍കോട് 23.40 ശതമാനവും നീലേശ്വരം 21.01 ശതമാനവും ചിലവഴിച്ചു. ഏറ്റവും കുറവ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്താണ് 15.34 ശതമാനമാണ് പദ്ധതി വിഹിതം ചെലവഴിച്ചത്. നഗരസഭകളില്‍ നീലേശ്വരം നഗരസഭ 18.02 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ചു. കാസര്‍കോട് 12.61 ശതമാനവും കാഞ്ഞങ്ങാട് 12.18 ശതമാനവുമാണ് ചില വഴിച്ചത്. കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഇതുവരെ 15.66 ശതമാനം പദ്ധതി വിഹിതം ചിലവഴിച്ചിട്ടുണ്ട്. ഗുണഭോക്തൃ തിരഞ്ഞുപ്പ് ആവിശ്യമായ 970 പദ്ധതികളുണ്ട.് അതില്‍ 846 ഗുണഭോക്തൃ ലിസ്റ്റ് ഇതിനകം തയ്യാറാക്കിട്ടുണ്ട്. . തൊഴില്‍ സഭയിലൂടെ ആകെ 1924 സംരംഭങ്ങള്‍ ആരംഭിച്ചു. 4776 പേര്‍ക്ക് തൊഴില്‍ നല്‍കി. 9.29 കോടി വായ്പാ ധനസഹായം നല്‍കി.

date