Skip to main content

ലഹരിക്കെതിരെ പനത്തടിയില്‍ ഗോള്‍ ചലഞ്ച്

ലഹരി മുക്ത കേരളം ക്യാംപെയിനിന്റെ ഭാഗമായി പനത്തടി ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഗോള്‍ ചലഞ്ച് പരിപാടി സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ് പരിപാടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ആര്‍.സി.രജനീദേവി അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുപ്രിയ ശിവദാസ്,  മെമ്പര്‍മാരായ മഞ്ജുഷ, രാധാ സുകുമാരന്‍, എന്‍.വിന്‍സെന്റ്, കെ.കെ.വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. കുട്ടികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമായി.

date