Skip to main content

പ്രവര്‍ത്തി പരിചയ പരിശീലനം അപേക്ഷ ക്ഷണിച്ചു

സംസ്ഥാന കാര്‍ഷിക യന്ത്രവത്ക്കരണ മിഷന്‍ കാര്‍ഷിക യന്ത്ര പ്രവര്‍ത്തനത്തിലും അറ്റകുറ്റ പണിയിലും മികവുറ്റ സംഘം ജില്ലാ തലത്തില്‍ തയ്യാറാക്കുന്നതിനായി സംസ്ഥാനത്തിലെ തെരഞ്ഞെടുത്ത 30 കാര്‍ഷിക എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്കും 20 ഐ.ടി.ഐ/ഐ.ടി.സി സര്‍ട്ടിഫിക്കറ്റ് ധാരികള്‍ക്കും പ്രവര്‍ത്തി പരിചയ പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവര്‍ ഡിസംബര്‍ 5ന് വൈകിട്ട് 5നകം അപേക്ഷ നല്‍കണം. ഇമെയില്‍ spokksasc1@gmail.com അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍ 8281200673.

date