Skip to main content

സമ്പൂര്‍ണ്ണ ശുചിത്വത്തിലെത്താന്‍ സ്വച്ഛതാ റണ്ണുമായി കയ്യൂര്‍ ചീമേനിയും

ഓടിയെത്താം ശുചിത്വത്തിലേക്ക് ഒന്നാമതായി എന്ന സന്ദേശമുയര്‍ത്തി കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്തിന്റെയും ജില്ലാ ശുചിത്വ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്വച്ഛതാ റണ്‍ നടന്നു. മാലിന്യങ്ങള്‍ വലിച്ചെറിയരുത്, കത്തിക്കരുത്, അജൈവ പാഴ് വസ്തുക്കള്‍ ഹരിത കര്‍മ്മസേനയ്ക്ക് കൈമാറുക, യൂസര്‍ ഫീസ് നല്‍കുന്നത് കാര്യക്ഷമമാക്കുക, ശാസ്ത്രീയമായ സെപ്റ്റിക്ക് ടാങ്കുകളുടെ നിര്‍മ്മാണം വ്യാപകമാക്കുക, എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്നീ സന്ദേശങ്ങളുമായാണ് സ്വച്ഛത റണ്‍ നടന്നത്. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.ജി.അജിത്ത്കുമാര്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.ശശിധരന്‍ അധ്യക്ഷനായി.  ശുചിത്വമിഷന്‍ റിസോഴ്സ്പേഴ്സണ്‍ കെ.ബാലചന്ദ്രന്‍ മാസ്റ്റര്‍, ജെ.എച്ച്.ഐ വി.ജഗദീഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍, സ്റ്റുഡന്റ് പോലീസ് സി.പി.ഒ കെ.വിനോദ്, പി.ടി.എ പ്രസിഡന്റ് കെ.രതീശന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എ.കെ.രമേശന്‍ സ്വാഗതവും ജെ.എച്ച്.ഐ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

date