Skip to main content

പാരലല്‍ കോളേജ് ആനുകൂല്യം അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ വിവിധ പാരലല്‍ കോളേജുകളില്‍ ചേര്‍ന്ന് പഠിക്കുന്ന (പട്ടികജാതി/ഒ.ഇ.സി/ഒ.ബി.സി(എച്ച്) വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് നടപ്പ് വര്‍ഷത്തെ പാരലല്‍ കോളേജ് ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് കാസര്‍കോട് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. നടപ്പ് വര്‍ഷം പുതുതായി ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷയോടൊപ്പം ജാതി, നേറ്റിവിറ്റി, വരുമാനം എന്നിവ തെളയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, എസ്.എസ്.എല്‍.സി മുതല്‍ പഠിച്ച കോഴ്‌സുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, ആധാര്‍ കാര്‍ഡ് കോപ്പി എന്നിവ ഹാജരാക്കണം. പുതുക്കല്‍ അപേക്ഷയോടൊപ്പം മുന്‍വര്‍ഷങ്ങളിലെ പരീക്ഷയുടെ ഹാള്‍ ടിക്കറ്റിന്റെ പകര്‍പ്പ് വെക്കണം. വിദൂര വിദ്യാഭ്യാസ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് പഠിക്കുന്നവര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ആനുകൂല്യം കൈപ്പറ്റുന്നില്ലെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റും, പ്ലസ് വണ്‍/ പ്ലസ്ടു കോഴ്‌സ് ആനുകൂല്യത്തിന് പുതുതായി അപേക്ഷിക്കുന്നവര്‍ സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനത്തില്‍ അപേക്ഷിച്ചിട്ടും അഡ്മിഷന്‍ കിട്ടിയില്ലെന്ന് കാണിക്കുന്ന ബന്ധപ്പെട്ട നോഡല്‍ സ്‌കൂള്‍ സ്ഥാപന മേധാവിയുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. അപേക്ഷകള്‍ പാരലല്‍ കോളേജ് മേധാവികള്‍ മുഖാന്തിരം മാത്രമേ സ്വീകരിക്കുകയുള്ളൂ. സ്ഥാപന മേധാവികള്‍ അര്‍ഹരായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ സ്വീകരിച്ച് അനുബന്ധ രേഖകള്‍ സഹിതം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക് ഡിസംബര്‍ 12നകം നല്‍കണം. അപേക്ഷ ഫോറങ്ങളും വിശദവിവരങ്ങളും ജില്ലാ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും പാരലല്‍ കോളേജ് പ്രിന്‍സിപ്പാള്‍മാരില്‍ നിന്നും ലഭിക്കും. ഫോണ്‍ 04994 256162.

 

date