Skip to main content

സി.ഡി.എസ്സുകളില്‍ അക്കൗണ്ടന്റ് അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ്സുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റുമാരുടെ ഒഴിവിലേയ്ക്ക് അയല്‍ക്കൂട്ട അംഗം/ ഓക്‌സിലറി ഗ്രൂപ്പ് അംഗം ആയവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം 2 (പുത്തിഗെ, കുമ്പള). യോഗ്യത അപേക്ഷ നല്‍കുന്നവര്‍ ജില്ലയില്‍ താമസിക്കുന്നവരായിരിക്കണം. നിലവില്‍ മറ്റ് ജില്ലകളില്‍ സി.ഡി.എസ്സ് അക്കൗണ്ടന്റായി സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ഈ നിബന്ധന ബാധകമല്ല. അവര്‍ ബന്ധപ്പെട്ട ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്ററില്‍ നിന്നും ശുപാര്‍ശ കത്ത് നല്‍കണം. ആശ്രയ കുടുംബാംഗം/ ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബി.കോം ബിരുദവും ടാലി യോഗ്യതയും ഉണ്ടായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം (എം.എസ്.ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ്) ഉണ്ടായിരിക്കണം. 20നും 30നും മദ്ധ്യേ (വിജ്ഞാപന തീയതിയായ 2022 ഒക്ടോബര്‍ 28ന്) പ്രായമുള്ളവര്‍ ആയിരിക്കണം. നിലവില്‍ കുടുംബശ്രീ സി.ഡി.എസ്സുകളില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിച്ചവര്‍ക്ക് (കരാര്‍/ദിവസവേതനം) 45 വയസ്സ് വരെ അപേക്ഷിക്കാം. അപേക്ഷ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടും www.kudumbashree.org എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 12ന് വൈകിട്ട് 5വരെ. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. എഴുത്ത് പരീക്ഷ 2023 ജനുവരി 1ന്. അപേക്ഷ അയക്കേണ്ട വിലാസം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, സിവില്‍ സ്‌റ്റേഷന്‍, വിദ്യാനഗര്‍ പി.ഒ, കാസര്‍കോട് ജില്ല, പിന്‍ 671123. ഫോണ്‍ 04994 256111.

date