Skip to main content

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വനിതാ ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം

പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ നടപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വനിതാ ഗ്രൂപ്പുകള്‍ക്ക് സ്വയം തൊഴില്‍ സബ്‌സിഡി  പദ്ധതിയില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നാളിതുവരെ സബ്‌സിഡി ലഭിക്കാത്ത ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള അംഗങ്ങള്‍ അടങ്ങുന്ന വനിതാ ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 10. അപേക്ഷാ ഫോറവും മറ്റ് വിവരങ്ങളും പരപ്പ ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 9188127211.

date