Skip to main content

അപേക്ഷ ക്ഷണിച്ചു

ടൂറിസം വകുപ്പിന് കീഴിലെ  കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്സ്) ഹെഡ് ഓഫീസിലേക്ക് അക്കാഡമിക് അസിസ്റ്റന്റ് താത്ക്കാലിക തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ 6 മാസത്തേക്ക് അപേക്ഷ ക്ഷണിച്ചു. . യോഗ്യത 60 ശതമാനം മാര്‍ക്കോടെ എം.കോം/എം.ബി.എ (ഫുള്‍ ടൈം റുഗുലര്‍). പ്രായം പരിധി 2022 ജനുവരി 1 ന് 36 വയസ്സ് കവിയാന്‍ പാടില്ല. നെറ്റ് യോഗ്യതയുള്ളവര്‍ക്കും, യു.ജി.പി.ജി ക്ലാസ്സുകളില്‍ അധ്യാപന പരിചയമുള്ളവര്‍ക്കും മുന്‍ഗണന.  അപേക്ഷ സ്വീകരിക്കുന്ന  അവസാന തീയതി നവംബര്‍ 30. വിലാസം ഡയറക്ടര്‍, കിറ്റ്സ്, തൈക്കാടി, തിരുവനന്തപുരം-14. ഫോണ്‍ 0471-2339178, 2329468.

date