Skip to main content

കായിക പഠനത്തിലൂടെ ആരോഗ്യപരമായ ജീവിതശൈലി ; അധ്യാപകര്‍ക്കുള്ള പരിശീലനം തുടങ്ങി

സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ കായികാധ്യാപകര്‍ക്കുള്ള മൂന്ന് ദിവസത്തെ പരിശീലനം തുടങ്ങി. പരിശീലന പരിപാടി ത്രോ ഇവന്റസ് ദേശീയ പരിശീലകന്‍ കെ.സി.ഗിരീഷ് ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരളയിലെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കായിക അധ്യാപകര്‍ക്കുള്ള റീജണല്‍ പരിശീലനമാണ് കൊടക്കാട് കദളീവനത്തില്‍ തുടക്കമായത്. ആരോഗ്യകായിക വിദ്യാഭ്യാസം സ്‌കൂളുകളില്‍ വിനിമയം ചെയ്യപ്പെടുന്ന രീതിയെ സംബന്ധിച്ചും പൊതുവായി സ്വീകരിച്ച് പോരുന്ന വിഷയ സമീപനത്തെ സംബന്ധിച്ചും അധ്യപകര്‍ക്ക് ധാരണ പകര്‍ന്നു നല്‍കുന്നതിന് വേണ്ടിയാണ് പരിശീലന പരിപാടി ഒരുക്കിയത്. അതിനൂതനവും ഫലപ്രദവുമായ പഠന സാമഗ്രികളും സാങ്കേതികവിദ്യകളും പരമാവധി പ്രയോജനപ്പെടുത്തി ആരോഗ്യ കായിക വിദ്യാഭ്യാസം ഫലപ്രദമായ രീതിയില്‍ കാര്യക്ഷമമായി നടപ്പിലാക്കുക എന്നതാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. ലോക വ്യാപകമായി നിലവിലുള്ള ആരോഗ്യ നിലവാര സ്ഥിതിയെകുറിച്ച് പരിശീലനത്തിലൂടെ അവബോധം നല്‍കും. സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം.എം. മധുസൂദനന്‍, പ്രഭാകരന്‍ വലിയപറമ്പ്, കെ.വത്സല എന്നിവര്‍ സംസാരിച്ചു.

 

date