Skip to main content

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രൊബേഷന്‍ അവബോധ സെമിനാര്‍ നടത്തി

പ്രൊബേഷന്‍ ഭാഗമായി സാമൂഹ്യ നീതി വകുപ്പ്, ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റേയും, ജില്ലാ നിയമസേവന അതോറിറ്റി (ഡി.എല്‍.എസ്.എ) യുടെയും കാസര്‍കോട് ജില്ലാ പോലീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി പ്രൊബേഷന്‍ അവബോധ സെമിനാര്‍ നടത്തി. ജില്ലാ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്തു.  സബ് ജഡ്ജും ജില്ലാ നിയമസേവന അതോറിറ്റി (ഡി.എല്‍.എസ്.എ) സെക്രട്ടറിയുമായ ബി.കരുണാകരന്‍ അധ്യക്ഷത വഹിച്ചു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.ജി.ഉണ്ണികൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. സെമിനാറില്‍ 1958 ലെ നല്ലനടപ്പ് നിയമം സുപ്രീം കോടതി വിധിന്യായങ്ങളെ ആധാരമാക്കി സബ് ജഡ്ജ് ബി.കരുണാകരന്‍ വിഷയാവതരണം നടത്തി. 2020 ലെ പ്രൊബേഷന്‍ നയം, നേര്‍വഴി പദ്ധതി, 2021 ലെ കേരള  പ്രൊബേഷന്‍ പ്രോട്ടോകോള്‍ എന്നീ വിഷയങ്ങളെ ആധാരമാക്കി ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി.ബിജു അവതരണം നടത്തി. അഡിഷണല്‍ എസ്.പി പി.കെ.രാജു സംസാരിച്ചു. പരിപാടിയില്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ സി.കെ.ഷീബ മുംതാസ് സ്വാഗതവും  ഡി.സി.ആര്‍.ബി ഡെപ്യൂട്ടി സുപ്രണ്ട് ഓഫ് പോലീസ് എ.അബ്ദുല്‍ റഹീം നന്ദിയും പറഞ്ഞു.  എ.എസ്.എ.ആര്‍ കുഞ്ഞികൃഷ്ണന്‍, എം.ജയരാമന്‍,  പ്രൊബേഷന്‍ അസിസ്റ്റന്റ് ബി.സാവിത്രി എന്നിവര്‍ സെമിനാറിന്റെ ഏകോപനം നിര്‍വഹിച്ചു.
 

date