Skip to main content

സ്കൂൾ വിദ്യാർഥികൾക്ക് ചിത്രരചനാ മത്സരം

ഭൂവിഭവ സംരക്ഷണ ബോധവത്കരണ പരിപാടികളുടെ ഭാഗമായി തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സ്കൂൾ വിദ്യാർഥികൾക്കായി കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 3ന് കോഴിക്കോട് സെന്റ് ജോസഫ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണു മത്സരം. LP/UP/HS എന്നിങ്ങനെ വിഭാഗങ്ങളിൽ മത്സരങ്ങളുണ്ടാകും. മത്സരാർഥികൾ അന്നേ ദിവസം രാവിലെ 9ന് സ്കൂൾ തിരിച്ചറിയൽ കാർഡും ചിത്രരചനയ്ക്കാവശ്യമായ സാമഗ്രികളും സഹിതം എത്തിച്ചേരേണം. വരയ്ക്കുന്നതിനാവശ്യമായ ഡ്രോയിംഗ് പേപ്പർ മത്സര വേദിയിൽ നൽകും. എൽ.പി വിഭാഗത്തിന് ക്രയോൺ, യു.പി, എച്ച്.എസ് വിഭാഗങ്ങൾ വാട്ടർ കളർ എന്നിവയാണ് ഉപയോഗിക്കേണ്ടത്. വിദ്യാർഥികളുടെ രജിസ്ട്രേഷൻ നവംബർ 30 വൈകിട്ട് 5ന് മുമ്പായി കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.kslub.kerala.gov.in വഴി ഓൺലൈനായി ചെയ്യണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0471 2307830, 8086002396.

പി.എൻ.എക്സ്. 5833/2022

date