Skip to main content

നെയ്യാറ്റിൻകര പോളിടെക്നിക്കിൽ സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിലെ ഒന്നാംവർഷ ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ നവംബർ 29 ന് കോളേജിൽ നടക്കും. രജിസ്ട്രേഷൻ സമയം രാവിലെ 9 മുതൽ 11 വരെ. നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപനമാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും പുതുതായി അഡ്മിഷൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. പ്രവേശന സമയത്ത് സർട്ടിഫിക്കറ്റുകളുടെ അസൽ കൈവശം വെക്കണം. അഡ്മിഷൻ ലഭിക്കുന്നവരിൽ വാർഷിക വരുമാനം 100,000 രൂപയിൽ താഴെയുള്ളവർ 1000 രൂപയും മറ്റുള്ളവർ 3890 രൂപയും ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് വഴി അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org.

പി.എൻ.എക്സ്. 5834/2022

date