Skip to main content
Madrassa teachers welfare

ജില്ലാ തല നേതൃ സംഗമം നടത്തി

 

 

 സംസ്ഥാനത്തെ മുഴുവന്‍ മദ്രസ അധ്യാപകരേയും കേരള മദ്രസാധ്യാപക ക്ഷേമനിധിയുടെ ഭാഗമാക്കുന്നതിനുള്ള ക്യാമ്പയിനോടനുബന്ധിച്ച് എറണാകുളം, ഇടുക്കി ജില്ലാ തല നേതൃ സംഗമം നടത്തി. എറണാകുളം ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ക്ഷേമനിധി ഡയറക്ടര്‍ ബോര്‍ഡ് അംഗം എ.എം യൂസഫ് നിര്‍വഹിച്ചു.

 

 മദ്രസാ അധ്യാപകരുടെ സര്‍വ്വതോന്മമുഖ പുരോഗതി ലക്ഷ്യമാക്കി വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ബോര്‍ഡ് നേതൃത്വം നല്‍കുന്നുണ്ടെന്നും തുടക്കത്തില്‍ പെന്‍ഷന്‍ പദ്ധതിയായി ആവിഷ്‌കരിച്ച ക്ഷേമനിധി ഇപ്പോള്‍ വര്‍ഷത്തില്‍ ആറ് കോടി രൂപയുടെ വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അംഗങ്ങള്‍ക്ക് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ മുഖേന നല്‍കുന്ന പലിശരഹിത ഭവന വായ്പയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ബോര്‍ഡുകളുടെ പ്രതിനിധികളുടെ യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

  പാങ്ങോട് എ. കമറുദ്ദീന്‍ മൗലവി അധ്യക്ഷത വഹിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.എം ഹമീദ്, ഇ.യാക്കൂബ് ഫൈസി, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ജെ ജോമി, ജമാല്‍ സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പയിന്‍ നടത്തിപ്പിനായി സിയാദ് ചെമ്പറക്കി ചെയര്‍മാനും ജമാല്‍ സഖാഫി കണ്‍വീനറും അന്‍സാരി മൗലവി വര്‍ക്കിംഗ് കണ്‍വീനറായും 20 അംഗ സമിതിക്ക് രൂപം നല്‍കി. ജില്ലാ സമിതികളുടെ നേതൃത്വത്തില്‍ നിയോജക മണ്ഡലം തലത്തില്‍ സമിതികള്‍ രൂപീകരിക്കാനും ധാരണയായി.

date