Skip to main content

കീപ്പർ തസ്തിക ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഫുൾടൈം കീപ്പർ തസ്തികയിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിലും ഒ.ബി.സി വിഭാഗത്തിലും രണ്ട് സ്ഥിരം ഒഴിവുകളുണ്ട്. ഉദ്യോഗാർഥികൾ ഏഴാം ക്ലാസ് പാസ്സായിരിക്കണം. ബിരുദ യോഗ്യതയുള്ളവർ അപേക്ഷിക്കേണ്ടതില്ല. വന്യജീവികളെയും പക്ഷികളെയും പരിശീലിപ്പിക്കുന്നതിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 01.01.2022ന് 18-41നും മദ്ധ്യേ. ശമ്പളം 24400-55200. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യതതൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ 19ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

പി.എൻ.എക്സ്. 5839/2022

date