Skip to main content
Anti drug

ലഹരിക്കെതിരെ മഹാറാലി നടത്തി

ലഹരിക്കെതിരെ ജനകീയ സഹകരണം: 

മഹാറാലിയും സാംസ്‌കാരിക സദസും 

 

 

 ലഹരിക്കെതിരെ ജനകീയ സഹകരണം എന്ന സന്ദേശവുമായി നായരമ്പലം സര്‍വീസ് സഹകരണ ബാങ്ക് മഹാറാലിയും സാംസ്‌കാരിക സദസും സംഘടിപ്പിച്ചു. കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

 

 ബി.വി.എച്ച്.എസ്.എസ് മൈതാനത്ത് നടന്ന പരിപാടിയില്‍ ബാങ്ക് പ്രസിഡന്റ് പി.കെരാജീവ് അധ്യക്ഷനായി. സാഹിത്യകാരി ശ്രീകല മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. ലഹരി വിരുദ്ധ സന്ദേശ പ്രചാരണ യജ്ഞത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യ രചന മത്സരങ്ങളില്‍ പങ്കെടുത്ത കുട്ടികളെ ആദരിക്കലും സമ്മാനദാനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് നിര്‍വ്വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എന്‍.കെ ബിന്ദു, ബാങ്ക് സെക്രട്ടറി എ. ഉഷാദേവി എന്നിവര്‍ സംസാരിച്ചു. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പങ്കെടുത്തു.

 

 സാംസ്‌കാരിക സദസിനു മുന്നോടിയായി കൊച്ചമ്പലത്തു നിന്നാരംഭിച്ച് ബി.വി.എച്ച്.എസ്.എസ് മൈതാനത്ത് സമാപിച്ച മഹാറാലി വിദ്യാര്‍ത്ഥികളുടെയും കുടുംബശ്രീ വനിതകളുടെയും ഉള്‍പ്പെടെ ജനപങ്കാളിത്തംകൊണ്ടു ശ്രദ്ധേയമായി. സാംസ്‌കാരിക സദസിനുശേഷം മെഗാ തിരുവാതിരയും സംഘടിപ്പിച്ചു.

date