Skip to main content

ക്വിസ് മത്സരം സംഘടിപ്പിച്ചു

ആലപ്പുഴ: ഭരണഘടന ദിനത്തോടനുബന്ധിച്ച് നെഹ്‌റു യുവ കേന്ദ്രയും ചേർത്തല സെന്റ് മൈക്കിൾസ് കോളജും സംയുക്തമായി ക്വിസ് മത്സരം സംഘടിപ്പിച്ചു. വിവിധ സ്‌കൂളുകളെയും  കോളജുകളെയും പ്രതിനിധീകരിച്ച് 50 പേർ മത്സരത്തിൽ പങ്കെടുത്തു, ഏഞ്ചൽ മരിയ ഫെർണാണ്ടസ്, കെ.വീണ ലക്ഷ്മി എന്നിവരുടെ ടീം ഒന്നാം സ്ഥാനവും എൽന സെബാസ്റ്റ്യൻ, മേഘ മരിയ ബെനഡിക്ട് എന്നിവരുടെ ടീം രണ്ടാം സ്ഥാനവും അക്ഷയ് സുരേഷ്, കൃഷ്ണജിത്  ടീം മൂന്നാം സ്ഥാനവും നേടി. 

ചേർത്തല തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ചേർത്തല താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റയുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

date