Skip to main content

കലോത്സവ താളത്തിൽ ആലപ്പുഴ 

 

ആലപ്പുഴ:റവന്യൂ ജില്ലാ കലോത്സവം ആലപ്പുഴ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കമായി.നൃത്ത അധ്യാപികയായ അമൃതം ഗോപിനാഥ് 35 വിദ്യാർത്ഥിനികളെ അണിനിരത്തി ചിട്ടപ്പെടുത്തിയ സ്വാഗത നൃത്തത്തോടുകൂടിയാണ് കലോത്സവത്തിന് തുടക്കമായത്.തുടർന്ന് ലെജനത്തുൾ മുഹമ്മദീയ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപിക പി.ആർ.ശ്രീജ എഴുതി പോൾ ആലപ്പുഴ സംഗീതം നൽകിയ സ്വാഗത ഗാനം അധ്യാപക,അധ്യാപക വിദ്യാർഥികൾ ചേർന്ന്  ആലപിച്ചു.
കലോൽസവ ലോഗോ രൂപ കൽപ്പന ചെയ്ത സെന്റ് മൈക്കിൾസ് സ്‌കൂളിലെ വർഗ്ഗീസ് ടി ജോഷിയെ സ്പീക്കർ എ.എൻ. ഷംസീർ ആദരിച്ചു. 
ഡിസംബർ ഒന്ന് വരെ ആലപ്പുഴ നഗരത്തിലെ വിവിധ സ്‌കൂളുകളിലെ  12 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. 11 ഉപജില്ലകളിലെ 8,000 വിദ്യാർഥികൾ  മാറ്റുരയ്ക്കും.
ആദ്യ ദിവസമായ ഇന്നലെ രചന മത്സരങ്ങൾ, വഞ്ചിപ്പാട്ട്,ഓട്ടൻതുള്ളൽ,ചവിട്ടുനാടകം, നങ്ങ്യാർകൂത്ത്,ചാക്യാർ കൂത്ത്,കൂടയാട്ടിയം തുടങ്ങിയ മത്സരങ്ങൾ നടന്നു.

date