Skip to main content

പ്ലാസ്റ്റിക്കിനോട് നോ പറഞ്ഞ് റവന്യൂ ജില്ലാ കലോത്സവം

ആലപ്പുഴ: റവന്യൂ ജില്ലാ  കലോത്സവവേദികൾ പൂർണമായും പ്ലാസ്റ്റിക് മുക്തമാക്കാൻ അരയും തലയും മുറുക്കി ഹരിത കർമ്മ സേനാംഗങ്ങൾ. എല്ലാ വേദികളിലെയും സാന്നിദ്ധ്യം ഉറപ്പിച്ച് കലോത്സവം പൂർണമായും ഹരിത ചട്ടം പാലിച്ചാണ്നടക്കുന്നതെന്ന് ഉറപ്പു വരുത്തുകയാണ് ഇവർ. പ്ലാസ്റ്റിക്  കവറുകളും കുപ്പികളും നിക്ഷേപിക്കുന്നതിനായി നിരവധി ബിന്നുകളാണ് എല്ലാ വേദിയിലും സജ്ജീകരിച്ചിട്ടുള്ളത്.

പ്ലാസ്റ്റിക് കവറുകൾ ഒരു കാരണവശാലും വേദിയിലേക്കു കടത്തി വിടുന്നില്ല.  കലോത്സവം നടക്കുന്ന 12 വേദികളിലും മുഴുവൻ സമയവും ഹരിതകർമ സേന പ്രവർത്തകരുടെ സേവനം ലഭ്യമാണ്.

date