Skip to main content

ആസാദി കാ അമൃത് മഹോല്‍സവ് വേദിയില്‍ ആധാര്‍ സേവനങ്ങളും

മാനാഞ്ചിറ കോംട്രസ്റ്റ് മൈതാനിയില്‍ നടക്കുന്ന ആസാദി കാ അമൃത് മഹോല്‍സവ് വേദിയില്‍ ആധാര്‍ സേവനങ്ങളും ലഭ്യമാകും. ഫോട്ടോ, ബയോമെട്രിക് എന്നിവ പുതുക്കാനും വിലാസം തിരുത്താനുമുള്ള സേവനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍, പദ്ധതികള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങളാണ് പ്രദര്‍ശനത്തിന്‍റെ മറ്റൊരു സവിശേഷത.

 

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍റെ വയനാട്, കണ്ണൂര്‍, പാലക്കാട് ഓഫിസുകള്‍ ചേര്‍ന്നാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യ സമര പോരാട്ടത്തെ കുറിച്ചുള്ള പ്രദര്‍ശനത്തില്‍ ഗാന്ധിജിയുടെ അപൂര്‍വ്വ ചിത്രങ്ങളും കേരളത്തില്‍ നിന്നുള്ള സ്വാതന്ത്ര്യ സമര പോരാളികളുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍, സ്വയം തൊഴില്‍ പദ്ധതികള്‍ എന്നിവയെ കുറിച്ചുള്ള ക്ലാസുകളും , മാജിക് പ്രദര്‍ശനവും സമാപന ദിവസമായ നാളെ (നവംബർ 29)നടത്തും.

 

 

 

 

 

date